.....വിദൂരതയിലെ കടുംചുവപ്പിലേക്ക് പ്രയാണമാരംഭിക്കുന്നതിനു മുന്‍പ് തൊട്ടടുത്തു നില്‍ക്കുന്ന ഈ പച്ചപ്പിനെ തിരിച്ചറിയണമെന്നുണ്ട്.
എങ്കിലും ഞാനെന്നും ഇങ്ങനെ തന്നെയല്ലേ….
ജപം ചെയ്ത് കാത്തിരുന്ന നിധി കൈക്കുമ്പിളില്‍ വന്നാലും തിരിച്ചറിയാനാവാത്ത മരവിപ്പില്‍ അമര്‍ന്നു പോകും ….നഷ്ടപ്പെട്ടു എന്നു ബോധ്യം വരും വരെ നിസ്സഹായവസ്ഥ…പിന്നീടങ്ങോട്ടു ഭ്രാന്തവും
അളക്കാനാവാത്തതിനെയൊക്കെ ഞാന്‍ ത്രാസിലേറ്റും, അളന്നു നല്‌കേണ്ടതിനെ ദാനമായും…
ചാട്ടുളിപോലും ഞാന്‍ അവഗണിക്കും..ആയിരം പ്രഹരങ്ങളെ സഹിക്കും..പക്ഷേ….ഒരു വാക്ക് അല്ലെങ്കില്‍ ഒരുപക്ഷേ ഒരു നോട്ടം , ചിലപ്പോഴൊരു ചെറിയ അവഗണന....സഹിക്കാനാവില്ല…വല്ലാതെ തളര്‍ത്തിക്കളയും.
വൈപരീത്യങ്ങളുടെ കൂമ്പാരമെന്നോ, നിസ്സഹായതയുടെ ഉപരിപ്ലവമെന്നോ…എന്തുവേണമെങ്കിലും വിശേഷിപ്പിക്കാം എന്നെ നിങ്ങള്‍ക്ക്…
ആരുമറിയാതെ ഞാന്‍ മറഞ്ഞാലും എന്റെ ആത്മത്തിന്റെ നീറ്റലറിഞ്ഞ ഒരാളെങ്കിലും പറയും
''അവളുണ്ടിവിടെ നമ്മുടെ സ്പന്ദനങ്ങളറിഞ്ഞ്''….
Thursday, October 7, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment