രാവെറിഞ്ഞു തന്ന അകല്‍ച്ചയുടെ നിഴലിലാണ് പകലുണര്‍ന്നത്. ഇസ്തിരിയിട്ടു വച്ച സാരിയുടെ ഇഴകള്‍ക്കിടയില്‍ കിടന്നാണ് ഉറങ്ങിയത്.രാവിലെ സാരിയുടുത്ത് പോകുന്നതും സ്വപ്‌നം കണ്ട്..ആറു മുഴത്തില്‍ എന്നും എനിക്കൊരു പ്രത്യേക സുഖമാണ്. പെണ്ണെന്ന സങ്കല്‍പത്തേയ്ക്ക് കൂടുതല്‍ അടുക്കുന്ന പോലെ തോന്നും. സാരിക്കുള്ളില്‍ എന്നെ കാണുമ്പോള്‍ എനിക്കു പോലും അത്ഭുതമാണ്. അടക്കവും ഒതുക്കവും നാണവുമെല്ലാം ഒരുമിച്ച് പരകായം നേടിയ പോലെ തോന്നും...പെണ്ണെന്ന ചിന്തകളും ജീവിതവുമാണ് എനിക്കേറെ പ്രിയം.
പക്ഷേ ഞാനെന്നും ആണ്‍കുട്ടികളേപ്പോലെ കണക്കാക്കപ്പെട്ടു.. ഒരുപക്ഷേ യുണികോണ്‍ ബൈക്കിന്റെയും രാത്രി സഞ്ചാരത്തിന്റെയും കണക്കിലാവാം എന്നെയും ആണാക്കാന്‍ ശ്രമിച്ചത്. ധൈര്യമുള്ള പെണ്ണ് എന്നറിയപ്പെടുന്നതാണ് പക്ഷേ എനിക്കിഷ്ടം.
ഹരിയെന്ന ചെറുപ്പക്കാരന്‍ എന്നെ അലട്ടാന്‍ തുടങ്ങിയിട്ട് കുറച്ചു ദിനങ്ങളായി. അയാള്‍ ജീവിച്ചിരുന്നെങ്കില്‍ എന്റെ അയല്‍വാസി ആയേനെ. ഉണ്ണിയെന്ന് സ്‌നേഹപൂര്‍വ്വം പലരും വിളിച്ചിരുന്ന ചെറുപ്പക്കാരന്‍. അവനോടൊപ്പം ഈ നാടും മയങ്ങിയെന്ന് പല നാവുകളില്‍ നിന്നും കേള്‍ക്കാനിടയായി. ഹരിയുടെ വീടിനു മുന്നിലൂടെയാണ് ഞാന്‍ വീട്ടിലേക്ക് പോകാറ്. ഓടിട്ട പഴയ വീടിനു മുന്നില്‍ ഒരു ബൈക്ക് അനാഥമായി ഇരിക്കുന്നുണ്ട്. മുറ്റത്ത് വളര്‍ന്നു നില്‍ക്കുന്ന മരത്തിന്റെ തണല്‍ ആ വീടിന്റെ മുകളിലേക്കാണ്. പക്ഷേ കുടുംബത്തിന്റെ യഥാര്‍ത്ഥ തണല്‍മരം അപ്രതീക്ഷിത വെയിലില്‍ കരിഞ്ഞു പോയത് പുറമേ നോക്കുന്ന ആര്‍ക്കും തിരിച്ചറിയാം. അത്രയ്ക്ക് ഉറങ്ങിയാണ് ആ വീട് കിടക്കുന്നത്. അടുത്തറിയണമെന്നുണ്ട് എനിക്കാ വീടിനെ, അതിന്റെ ഭൂതകാലത്തെ...അവിടുണ്ടായിരുന്നവരെ ...ഇപ്പോഴവിടുള്ളവരെ... വീടിന്റെ ഇറയത്ത് ചാരി വച്ചിരിക്കുന്ന മോട്ടോര്‍ സൈക്കിള്‍ പലതും പറയുന്നുണ്ട്. ഉണ്ണി ഉപയോഗിച്ചു കൊണ്ടിരുന്ന ബൈക്ക് എന്നു മാത്രമേ എനിക്കതിനേക്കുറിച്ചറിയൂ...ദിവസവും അതു തുടച്ചു വൃത്തിയാക്കാറുണ്ടെന്ന് തുരുമ്പെടുക്കാത്ത ആ ഇരുമ്പു സാധനം കണ്ടാലറിയാം,...ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥയോട് പറഞ്ഞ് ആ മോട്ടോര്‍ സൈക്കിള്‍ വില്‍ക്കാനുണ്ടോയെന്ന് ഞാന്‍ അന്വേഷിച്ചതാണ്. ' അതിവിടെ ഇരിക്കുമ്പോ ഒരു ധൈര്യമാ' എന്നാണ് മറുപടി കിട്ടിയത്. ഉണ്ണിയുടെ ചെറുപ്പക്കാരിയായ ഭാര്യയെ ഞാന്‍ കണ്ടിട്ടില്ല. എങ്ങനെ, എന്തുപറഞ്ഞ് അവിടെ കയറി ചെല്ലുമെന്ന് എനിക്കറിയില്ല അതു തന്നെയാണ് പ്രശ്‌നം.
Wednesday, March 21, 2012
Saturday, November 27, 2010
നിറയെ സമയമാണിവിടെ .... എന്റെ സമയം ഇത്രയും അനാദരവോടെ നടന്നകന്നു പോകുന്നതിലെ വിഷമം കൊണ്ടാകാം ക്ലോക്കിലേക്ക് നോക്കാന്‍തന്നെ മടി തോന്നുന്നു...എനിക്കിവിടെ ആകെ ചെയ്യാനുള്ളത് നിശബ്‌ദമായി, പ്രത്യേകിച്ച് ചോദ്യങ്ങളൊന്നുമില്ലാതെ, അവരുടെ വിലപ്പെട്ട സമയം നശിപ്പിക്കാതെ ഇവിടെയിങ്ങനെയിരിക്കുക എന്നതു മാത്രമാണ്.ണ്, ഇന്നു ഞാനിവിടെ ചെറിയ വാഗ്വാദത്തിന് സാക്ഷിയായി. പുറമേ നിന്നു നോക്കുമ്പോള്‍ ഞാന്‍ കയറുന്നത് ഷഷ്‌ഠിപൂര്‍ത്തി കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നെയുമായ ഒരു മഹാസംരഭത്തിനുള്ളിലേക്കാണ്. മലയാളിയുടെ സുപ്രഭാതം ഞങ്ങളില്ലെങ്കില്‍ വിരിയില്ലായെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്ന ഒരു മഹാസംഭവമെന്ന മലയാള മനോരമ. രാവിലെ എന്നെ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവര്‍ അത്യാദരവോടെ ചോദിച്ചു `ജോലിയാണല്ലേ??' ~ഒരിക്കലുമല്ല എന്ന് മനസ്സു പറഞ്ഞെങ്കിലും പുറമേ ചിരിച്ചതേയുള്ളൂ..എന്റെ ഫോണ്‍ നമ്പര്‍ റിസപ്‌ഷനില്‍ കൊടുത്ത്, അവിടെ പോയി എന്തു ചെയ്യാനാ എന്ന ആത്മഗതത്തില്‍ പതിയെ നടകള്‍ കയറി. ഇടയ്‌ക്ക് വൈകീട്ട് നടക്കാന്‍ പോകുന്ന ബ്രസീല്‍-ഹോളണ്ട് ക്വാര്‍ട്ടര്‍ ഫൈനലിന്റെ സന്തോഷം എന്റെ കാലുകളേയും സാരമായി ബാധിച്ചു..കാല്‍പന്തുകളിയുടെ ഊര്‍ജ്ജം കാലുകളിലേക്കാവാഹിച്ച് ഓരോ നടകള്‍ ഇടവിട്ട് ചാടിയോടിക്കയറി..എന്റെ ഇരിപ്പിടഭാഗത്തേക്ക് നോക്കി...പിന്നെ ചുറ്റും...ആരും ഇല്ല. ബ്യൂറോ ചീഫിന്റെ മേശയുടെ മുകളില്‍ ദേ ഇരിക്കുന്നു മാതൃഭൂമി ദിനപത്രം. പത്രത്തോടൊപ്പം വളര്‍ത്തിയ സംസ്‌കാരം പോലും നല്‍കാതെ തുറന്ന് മലര്‍ത്തി ഇട്ടിരിക്കുന്നു. കളഞ്ഞുപോയതെന്തോ തിരികെ കിട്ടിയ സന്തോഷം തോന്നി എനിക്ക്...ഒന്ന് കണ്ണോടിച്ചു നോക്കി..തൊട്ടടുത്തിരുന്ന മലയാള മനോരമയോടെനിക്ക് പുച്ഛം തോന്നി. ഒരു പത്രത്തിലെ വാര്‍ത്തകള്‍ മാത്രം മതി മറ്റൊന്നിന് രണ്ടെണ്ണമിറക്കാന്‍ എന്ന യാഥാര്‍ത്ഥ്യമോര്‍ത്ത് ചിരിവന്നു. പത്രം വായിച്ച അനൂഭൂതി നല്‍കിയ നമ്മുടെ പത്രത്തിനൊരു സല്യൂട്ടടിച്ച് ഞാന്‍ തുടങ്ങി.`....ചുമ്മാതിരിക്കാന്‍........' സമയാസമയം ഞാന്‍ ഭക്ഷണം കഴിച്ചു. സൗഹൃദം സമ്മാനിച്ച പാട്ടുപെട്ടി കൈയ്യിലുള്ളത് എന്റെ നഷ്‌ടബോധത്തെ കുറയ്‌ക്കുന്നുണ്ട്. എനിക്ക് ചേരില്ല. അതിഭാവുകത്വത്തിന്റെ ഈ പ്രേരണകള്‍...ഗാംഭീര്യമഭിനയിക്കുന്ന ഈ ചുവരുകള്‍. ഗൗരവം നടിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍. എനിക്ക് ഞാനാകാന്‍ സാധിക്കാത്ത പത്രപ്രവര്‍ത്തനമെന്ന ബുദ്ധിജീവിസങ്കേതം (അവരങ്ങനെയെന്ന് വാശിപിടിക്കുന്നു)...ഒന്നും ചെയ്യാതെ എന്തൊക്കെയോ ചെയ്യുന്നുവെന്ന് ഭാവിക്കാന്‍ കഴിയില്ല. പിന്നെ എല്ലാം നല്ലതിന് അല്ലേ??യില്ല. പിന്നെ എല്ലാം നല്ലതിന് അല്ലേ??
Thursday, October 7, 2010
.....വിദൂരതയിലെ കടുംചുവപ്പിലേക്ക് പ്രയാണമാരംഭിക്കുന്നതിനു മുന്‍പ് തൊട്ടടുത്തു നില്‍ക്കുന്ന ഈ പച്ചപ്പിനെ തിരിച്ചറിയണമെന്നുണ്ട്.
എങ്കിലും ഞാനെന്നും ഇങ്ങനെ തന്നെയല്ലേ….
ജപം ചെയ്ത് കാത്തിരുന്ന നിധി കൈക്കുമ്പിളില്‍ വന്നാലും തിരിച്ചറിയാനാവാത്ത മരവിപ്പില്‍ അമര്‍ന്നു പോകും ….നഷ്ടപ്പെട്ടു എന്നു ബോധ്യം വരും വരെ നിസ്സഹായവസ്ഥ…പിന്നീടങ്ങോട്ടു ഭ്രാന്തവും
അളക്കാനാവാത്തതിനെയൊക്കെ ഞാന്‍ ത്രാസിലേറ്റും, അളന്നു നല്‌കേണ്ടതിനെ ദാനമായും…
ചാട്ടുളിപോലും ഞാന്‍ അവഗണിക്കും..ആയിരം പ്രഹരങ്ങളെ സഹിക്കും..പക്ഷേ….ഒരു വാക്ക് അല്ലെങ്കില്‍ ഒരുപക്ഷേ ഒരു നോട്ടം , ചിലപ്പോഴൊരു ചെറിയ അവഗണന....സഹിക്കാനാവില്ല…വല്ലാതെ തളര്‍ത്തിക്കളയും.
വൈപരീത്യങ്ങളുടെ കൂമ്പാരമെന്നോ, നിസ്സഹായതയുടെ ഉപരിപ്ലവമെന്നോ…എന്തുവേണമെങ്കിലും വിശേഷിപ്പിക്കാം എന്നെ നിങ്ങള്‍ക്ക്…
ആരുമറിയാതെ ഞാന്‍ മറഞ്ഞാലും എന്റെ ആത്മത്തിന്റെ നീറ്റലറിഞ്ഞ ഒരാളെങ്കിലും പറയും
''അവളുണ്ടിവിടെ നമ്മുടെ സ്പന്ദനങ്ങളറിഞ്ഞ്''….

Monday, October 4, 2010
തീവണ്ടിയാത്ര
ഏഷ്യാനെറ്റ് ന്യൂസ്സ് ചാനലിന്റെ പരീക്ഷയും കഴിഞ്ഞ് ആനുകാലിക ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചു നിന്ന എന്നെ സ്വയം പരിഹസിച്ച് ആ പടികളിറങ്ങി. വായിക്കുന്നവയൊന്നും മനസ്സില്‍ നിര്‍ത്താന്‍ കഴിയാതെ കഷ്ടപ്പെടുന്നഎന്റെ ഓര്‍മ്മശക്തിയെ ശപിക്കാന്‍ തോന്നിയില്ല. എല്ലാം നല്ലതിനെന്ന പതിവു ആശ്വാസ ശൈലിയില്‍ വിശ്വാസമുണ്ടായിട്ടുമല്ല, പ്രതികരിക്കാന്‍ തോന്നിയില്ല. മനുഷ്യനെന്നും നിലനിന്നു പോകുന്നത് അവന് പഴിപറയാന്‍ എന്തെങ്കിലുമൊക്കെയുള്ളതു കൊണ്ടാണെന്ന് തോന്നാറുണ്ട്. അവനവനുണ്ടാക്കുന്ന അനാസ്ഥയ്ക്ക് ചുറ്റുമുള്ളതിനെ പഴിപറഞ്ഞു രക്ഷപെടുന്ന പൊതുസ്വഭാവം.
..................ഇവിടെ അഴികളില്ലാത്ത എമര്‍ജന്‍സി ജനാലയ്ക്കലിരുന്ന് പുറത്തേക്ക് നോക്കുമ്പോള്‍ പഴയകാല സിനിമകളിലെ നായികയെപ്പോലെ തോന്നി. സ്‌ക്രീനില്‍ കാഴ്ചകള്‍ പിന്നിലേക്ക് ഓടിച്ച് വാഹനങ്ങളോടിക്കുകയാണെന്ന പ്രതീതിയുണ്ടാക്കുന്ന പഴയകാല സ്റ്റുഡിയോ വിദ്യ. ഇടയ്ക്കിടെ വല്ലാതെ ഉലച്ച്, കറുത്ത കാടുകളും കാറ്റാടിയന്ത്രങ്ങളും പ്രകാശദീപങ്ങളും നിറഞ്ഞ കാഴ്ചക്കൂട്ടങ്ങളെ പിന്നിലാക്കി വേഗത്തില്‍ പോകുകയാണീ ട്രയിനും.
എന്റെ പ്രീയപ്പെട്ട അവസാന ബോഗിയിലാണ്. യാത്രയുടെ തുടക്കത്തില്‍ സ്ത്രീലോകമായിരുന്നു. പിന്നീടെപ്പോഴോ ഏതോ ആണൊരുത്തന്റെ ധൈര്യത്തില്‍ ഇത് സ്ത്രീപുരുഷലോകമായി. ഇവിടെയും പ്രതികരിച്ചില്ല. മിക്കവരുടേയും ഭാര്യമാര്‍ ഇതിനുള്ളിലുണ്ട്. വേണ്ടത്ര പിന്തുണ ലഭിച്ചുവെന്ന് വരില്ല. ഒരു പൊതുതത്വം ഇതിലുമുണ്ട്. പുരുഷമേല്‌ക്കോയ്മയ്ക്ക് വഴങ്ങുന്ന സ്ത്രീമനസ്സ്. എനിക്കെന്തു ചേതം. ഇഷ്ടമുള്ളവര്‍ വഴങ്ങിയും ഇഷ്ടമില്ലാത്തവര്‍ എതിര്‍ത്തും ഇതിങ്ങനെ മുന്നോട്ടു പോയിക്കൊണ്ടേയിരിക്കും.
എന്നത്തേയുംപോലെ തനിച്ചാണു ഞാന്‍.ഹരമാണെനിക്കീ യാത്രകള്‍. വര്‍ഷങ്ങള്‍ക്കു മുമ്പു പോയ തീവണ്ടിയാത്രകള്‍ പോലും മങ്ങലേല്‍ക്കാതെ മനസ്സിലുണ്ട്. പല പല ഭാവങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ പലരേയും പരിചയപ്പെട്ടു. ചിലര്‍ ആത്മാവിനോടടുത്തു നിന്നു, മറ്റു ചിലര്‍ ചിന്തകളോടും. വളരെ കുറച്ചു വ്യക്തിത്വങ്ങളെ മാത്രം വെറുത്തും പോയി.
സ്വപ്നവണ്ടിയാണ് തീവണ്ടികള്‍. എത്രയെത്ര സ്വപ്നങ്ങളെ താലോലിച്ചുറക്കാറുണ്ട് ഇവളുടെ മടിത്തട്ടില്‍, സ്വപ്നസാക്ഷാത്കാര യാത്രയില്‍ എത്ര തവണ എത്രയെത്ര വ്യക്തികളെ ഇവള്‍ സഹായിച്ചിട്ടുണ്ടാകും. പുകതുപ്പി കുതിക്കുന്ന ഇവളേപ്പോലെ തന്നെ ജീവിതവും. ഏതോ ഒരു പ്രധാനകേന്ദ്രത്തില്‍ നിയന്ത്രിക്കപ്പെടുന്നു. ഇവളേക്കൊണ്ട് കഴിയുന്നത് ഏതൊക്കെയോ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ നിര്‍ത്താനും വേഗത കൂട്ടാനും കുറയ്ക്കാനും മാത്രം. തീവണ്ടിപ്പാളങ്ങളുടെ കവലകള്‍ ഇവളെ കുഴപ്പിക്കാറില്ല. കാരണം എത്രയോ നേരത്തേ തന്നെ ഇവള്‍ക്ക് സൂചന കിട്ടിയിരിക്കുന്നു തിരഞ്ഞെടുക്കേണ്ടതേതെന്ന്. ചിലപ്പോഴൊക്കെ അറിഞ്ഞുകൊണ്ടു തന്നെ പാളിക്കിടക്കുന്ന പാളങ്ങളിലേക്കോടിക്കയറുമ്പോഴും കാണുന്ന ഇവളുടെ നിര്‍വികാരത, സ്വയം ഇല്ലാതാവാന്‍ തീരുമാനിച്ചതിന്റെ ധാര്‍ഷ്ഠ്യം പകര്‍ത്തുകയും ചെയ്യുന്നുണ്ട്.
ആദ്യമായി തീവണ്ടി കണ്ടത് മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. സ്‌കൂളില്‍ നിന്നും പോയ കണ്ണൂര്‍ ടൂറില്‍. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രയിനില്‍ കയറ്റി. ചെറുതായൊന്നു കുലുങ്ങിയ വണ്ടിയില്‍ നിന്നും നിലവിളിയോടെ ചാടിയിറങ്ങിയതും ട്രയിനിന് ഒരു പ്രത്യേക മണമുണ്ടെന്നു കണ്ടുപിടിച്ചതും ഞാനാണ്. ആകാംഷയോടെ അതു സത്യമാണോ എന്നറിയാന്‍ വന്ന കൂട്ടുകാര്‍ മൂക്കുംപൊത്തി മാറി നിന്ന് എന്നെ കളിയാക്കി. പക്ഷേ എനിക്കിന്നും ഇഷ്ടമാണ് ആ മണം. തുരുമ്പിച്ച ഇരുമ്പിന്റെ തണുപ്പുള്ള മണം. കുറേ സമയം കമ്പിവരികളില്‍ പിടിച്ചിരുന്നിട്ട് കൈ മണത്തുനോക്കുന്ന സ്വഭാവം ഇനിയും എന്നെ വിട്ട് പോയിട്ടില്ല.
ആദ്യത്തെ ട്രയിന്‍ യാത്രയ്ക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് പിന്നീടൊരിക്കല്‍ തനിച്ച് യാത്ര ചെയ്തു. പക്ഷേ എസ് വണ്‍ , എസ് ടു ....എ ത്രീ തുടങ്ങി കുറെ ക്രമങ്ങള്‍ എന്നില്‍ കൂടുതല്‍ ക്രേമക്കേടുകള്‍ ഉണ്ടാക്കാനേ സഹായിച്ചുള്ളൂ. എവിടെയും കയറാനുള്ള അവകാശം ഇന്ത്യന്‍ പൗരനുണ്ടാകുമെന്ന് കയറി നേരെ കണ്ട വാതിലിലൂടെ ഉള്ളില്‍ കയറി. എന്നും ഇഷ്ടപ്പെടുന്ന ജനലരികത്തുള്ള സീറ്റില്‍ സ്ഥാനവുമുറപ്പിച്ചു. കോട്ടിട്ട ഭൂതം വരുന്നതുവരെ ~ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല...നിറഞ്ഞു തുളുമ്പിയ കണ്ണീരിന്റെ ഇടയില്‍ ഞാന്‍ കണ്ടു, പുച്ഛത്തില്‍ നോക്കുന്ന കുറെ ആള്‍ക്കാരെ.അടുത്തു തന്നെ കണ്ട തിരക്കുള്ള കംപാര്‍ട്ടുമെന്റില്‍ കയറി വിങ്ങിപ്പൊട്ടി. ഇത്ര ഉച്ചത്തില്‍, ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വച്ച് ജീവിതത്തിലിതാദ്യമാണ്. അറിയാതെ പറ്റിപ്പോയ തെറ്റിന് ഇത്ര വലിയ അപമാനമോ!ഒരു പ്രായം ചെന്ന കൈ വന്ന് സാരമില്ലെന്ന് പറഞ്ഞ് തട്ടിത്തന്നു. അന്നു മുതല്‍ തീരുമാനിച്ചു ഈ സാധാരണ ജനങ്ങളുടെ അസാധാരണ ഗുണങ്ങളാണ് എനിക്കു ചേരുന്നതെന്ന്. എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു ഇവള്‍.്യൂഞാന്‍ കണ്ടിരുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ വളരെ വലുതാണെന്നും ചില പ്രാധാന്യമുണ്ടെന്നു കരുതിയവ തീരെ നിസ്സാരമാണെന്നും അങ്ങനെ അങ്ങനെ.....
തിരുനെല്‍വേലി സന്ദിപ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് വണ്ടി.കുറെ ചിന്താ വാരികകള്‍ മടിയിലും മുഖത്തിത്തിരി ഗൗരവഭാവവും, അതിനു ചേര്‍ന്ന കണ്ണടയുമുണ്ടെങ്കില്‍ എനിക്കും ഈ പാവങ്ങള്‍ക്കിടയില്‍ തല്ക്കാലത്തേക്ക് ഒരു ബുദ്ധിജീവിയാകാം. ഇങ്ങനെ എന്തെങ്കിലും എഴുതുന്നതു കൂടിയെങ്കില്‍ ഒരു എഴുത്തുകാരി കൂടിയും.

Thursday, July 8, 2010
Subscribe to:
Posts (Atom)